വാളയാറിൽ 3500 കിലോ പഴകിയ മീൻ പിടികൂടി; മീൻ പുഴുവരിച്ച നിലയിൽ

വാളയാർ ചെക്ക് പോസ്റ്റിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ 3500 കിലോ ഗ്രാം പഴകിയ മീൻ പിടികൂടി. ഒഡീഷയിൽ നിന്ന് ചാവക്കാടേക്ക് കൊണ്ടുവരികയായിരുന്നു മീൻ. ആഴ്ചകളോളം പഴക്കമുള്ള
 

വാളയാർ ചെക്ക് പോസ്റ്റിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ 3500 കിലോ ഗ്രാം പഴകിയ മീൻ പിടികൂടി. ഒഡീഷയിൽ നിന്ന് ചാവക്കാടേക്ക് കൊണ്ടുവരികയായിരുന്നു മീൻ. ആഴ്ചകളോളം പഴക്കമുള്ള മീൻ പുഴുവരിച്ച നിലയിലായിരുന്നു.

കൂത്താട്ടുകുളം മാർക്കറ്റുകളിലെ സ്റ്റാളുകളിൽ നിന്ന് 800 കിലോ പഴകിയ മീൻ നഗരസഭ ആരോഗ്യവിഭാഗം പിടികൂടി. നഗരസഭയുടെ കീഴിലെ പുതിയ മാർക്കറ്റിലെ പതിനഞ്ചോളം സ്റ്റാളുകളിൽ നിന്നാണ് 800 കിലോ മീൻ കണ്ടെത്തിയത്. ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ മുതൽ ഇവിടെ വിൽപ്പന നടന്നിരുന്നില്ല. മീൻ മൂടിവെച്ച നിലയിലായിരുന്നു. ദുർഗന്ധം വമിച്ചതോടെയാണ് നഗരസഭാ അധികൃതർ പരിശോധന നടത്തിയത്.