ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിന് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കാണിച്ചതോടെ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതായി ആർ എസ് എസ് ട്വീറ്റ് ചെയ്തു
Apr 10, 2021, 09:45 IST
ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കാണിച്ചതോടെ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതായി ആർ എസ് എസ് ട്വീറ്റ് ചെയ്തു
നാഗ്പൂരിലെ കിംഗ്സ് വേ ആശുപത്രിയിൽ ഭാഗവതിനെ പ്രവേശിപ്പിച്ചു. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആർ എസ് എസ് അറിയിച്ചു. 70കാരനായ മോഹൻ ഭാഗവത് മാർച്ച് ഏഴിന് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.