ഹോം › കേരളം

ആർഎസ്എസ് ഹിന്ദു ഏകീകരണത്തിനും ലീഗ് മുസ്ലിം ഏകീകരണത്തിനും ശ്രമിക്കുന്നു: പി ജയരാജൻ

By MJ Desk · 27 Oct 2024, 03:39 PM

മുസ്ലിം ലീഗ് മുസ്ലീം ഏകീകരണത്തിന് ശ്രമിക്കുകയാണെന്ന് പി ജയരാജൻ. ദൈവിക രാഷ്ട്രം സ്ഥാപിക്കുകയാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം. ആർ എസ് എസ് ഹിന്ദു രാഷ്ട്രത്തിന് വേണ്ടിയും ശ്രമിക്കുന്നു. കൈവെട്ട് കേസിന് പിന്നാലെ ലീഗ് കോട്ടക്കലിൽ വിളിച്ച മുസ്ലിം സംഘടനകളുടെ യോഗത്തിൽ ജമാഅത്തിനെ പങ്കെടുപ്പിച്ചിരുന്നില്ല. കോട്ടക്കൽ കഷായം എന്നാണ് ഈ യോഗത്തെ മാധ്യമം പരിഹസിച്ചത് എന്നാൽ കയ്പ്പുള്ള ആ കഷായം ജമാഅത്തെ ഇസ്ലാമി ലീഗിനെ കൊണ്ട് കുടിപ്പിച്ചു. ചെറിയ കുട്ടികളെ കയിലിന്റെ കണ വായിൽ വെച്ച് തുറപ്പിച്ചാണ് കയ്പ്പുള്ള കഷായം കുടിപ്പിക്കുന്നത്. അതുപോലെയാണ് ജമാഅത്ത് ലീഗിനെ കൊണ്ട് കഷായം കുടിപ്പിച്ചത്. ആർഎസ്എസ് ഹിന്ദു ഏകീകരണത്തിന് ശ്രമിക്കുമ്പോൾ ലീഗും ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ഏകീകരണത്തിനാണ് ശ്രമിക്കുന്നത്. അത് കേരളത്തിന് യോജിച്ചതാണോയെന്നാണ് ചർച്ച ചെയ്യേണ്ടെന്നും പി ജയരാജൻ പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#p jayarajan

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›