പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കണ്ണൂരിൽ ആർ എസ് എസ് പ്രവർത്തകൻ പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ആർ എസ് എസ് പ്രവർത്തകൻ അറസ്റ്റിൽ. കണ്ണൂർ കണിച്ചാർ താഴെചാണപ്പാറ ലക്ഷംവീട് കോളനിയിലെ തട്ടാരത്ത് ലിജേഷിനെയാണ്
 

വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ആർ എസ് എസ് പ്രവർത്തകൻ അറസ്റ്റിൽ. കണ്ണൂർ കണിച്ചാർ താഴെചാണപ്പാറ ലക്ഷംവീട് കോളനിയിലെ തട്ടാരത്ത് ലിജേഷിനെയാണ് അറസ്റ്റ് ചെയ്തത്

പോക്‌സോ കേസ് ചുമത്തിയാണ് അറസ്റ്റ്. കണിച്ചാറിൽ ലോട്ടറി സ്റ്റാൾ ജീവനക്കാരനാണ് ഇയാൾ. പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. ഗർഭിണിയായ പെൺകുട്ടി കഴിഞ്ഞ മാസം പ്രസവിച്ചിരുന്നു. ഇതിനിടെ ലിജേഷ് മറ്റൊരു വിവാഹം കഴിച്ചു. ഇതോടെയാണ് ബന്ധുക്കൾ പരാതിയുമായി പോലീസിനെ സമീപിച്ചത്.