ആർടിപിസിആർ നിരക്ക് നിശ്ചയിക്കാൻ അധികാരമുണ്ടെന്ന് സർക്കാർ, ഇല്ലെന്ന് ലാബുടമകൾ

കൊവിഡ് പരിശോധനയായ ആർ ടി പി സി ആറിന്റെ നിരക്ക് നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ലാബുടമകൾ. ആർ ടി പി സി ആറും മറ്റും ഡ്രഗ്സ്
 

കൊവിഡ് പരിശോധനയായ ആർ ടി പി സി ആറിന്റെ നിരക്ക് നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ലാബുടമകൾ. ആർ ടി പി സി ആറും മറ്റും ഡ്രഗ്‌സ് കൺട്രോൾ ആക്ടിന് കീഴിലാണ് വരുന്നതെന്നും കേന്ദ്രത്തിനാണ് നിരക്ക് നിശ്ചയിക്കാൻ അധികാരമെന്നും ലാബുടമകൾ ഹൈക്കോടതിയെ അറിയിച്ചു.

എന്നാൽ ആർ ടി പി സി ആറിന്റെ നിരക്ക് നിശ്ചയിക്കാൻ അധികാരമുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് ഹൈക്കോടതി തേടിയിട്ടുണ്ട്. പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതോടെ ലാബുകളെല്ലാം അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് ലാബുടമകൾ പറയുന്നു. ഹർജി നാളെ വീണ്ടും പരിഗണിക്കും

വിമാനത്താവളങ്ങളിൽ സർക്കാർ അഭ്യർഥന പ്രകാരം സേവനമെന്ന നിലയ്ക്കാണ് 448 രൂപയ്ക്ക് പരിശോധന നടത്തുന്നത്. എന്നാലിത് സർക്കാർ ചൂഷണം ചെയ്യുകയാണെന്നും ലാബുടമകൾ ആരോപിച്ചു. അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ നിരക്ക് ഇതിലും കുറവാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ സബ്‌സിഡി നൽകുന്നതു കൊണ്ടാകാമെന്നായിരുന്നു ലാബുടമകളുടെ മറുപടി.