സംസ്ഥാനത്തെ സ്വകാര്യ ലാബുകളിൽ ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപ; സർക്കാർ ഉത്തരവിറക്കി

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിൽ ആർടിപിസിആർ നിരക്ക് 500 രൂപയാക്കി കുറച്ച് സർക്കാർ ഉത്തരവിറക്കി. സർക്കാരുമായി കരാറിലേർപ്പെട്ട കമ്പനി 448 രൂപയ്ക്ക് പരിശോധന നടത്തും. പരിശോധനാ കിറ്റും മറ്റ്
 

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിൽ ആർടിപിസിആർ നിരക്ക് 500 രൂപയാക്കി കുറച്ച് സർക്കാർ ഉത്തരവിറക്കി. സർക്കാരുമായി കരാറിലേർപ്പെട്ട കമ്പനി 448 രൂപയ്ക്ക് പരിശോധന നടത്തും. പരിശോധനാ കിറ്റും മറ്റ് വസ്തുക്കളും 135 മുതൽ 240 രൂപയ്ക്ക് വരെ ലഭിക്കും

കൊവിഡ് വ്യാപനം ആരംഭിച്ച ആദ്യ മാസങ്ങളിൽ ആർടിപിസിആർ പരിശോധനക്ക് 4500 രൂപയായിരുന്നു നിരക്ക്. സർക്കാർ ഉത്തരവിലൂടെ പരിശോധനാ നിരക്ക് നാല് തവണയായി കുറച്ച് 1500 രൂപയാക്കി. അപ്പോഴും താരതമ്യേന രാജ്യത്തെ ഉയർന്ന നിരക്കുകളിലൊന്നായിരുന്നുവിത്

എന്നാൽ 1500 രൂപയ്ക്ക് പരിശോധന നടത്തുന്നത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ലാബുകൾ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഹൈക്കോടതി ഇടപെടലിൽ പരിശോധനാ നിരക്ക് 200 രൂപ കൂടി ഉയർത്തി 1700 രൂപയാക്കി. എന്നാൽ വ്യാഴാഴ്ച മുതൽ പിരശോധനാ നിരക്ക് 500 രൂപയായി തീരുമാനിക്കുകയായിരുന്നു.