ശബരിമലയിൽ പ്രധാനം ജനങ്ങളുടെ അഭിപ്രായം; മുൻ അനുഭവങ്ങൾ പാർട്ടി വിലയിരുത്തിയെന്ന് എസ് ആർ പി

വൈരുധ്യാത്മിക ഭൗതിക വാദത്തിന് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. വൈരുധ്യാത്മിക ഭൗതിക വാദമെന്നത് ശാസ്ത്രത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിലുള്ള പൊതു വീക്ഷണമാണെന്നും
 

വൈരുധ്യാത്മിക ഭൗതിക വാദത്തിന് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. വൈരുധ്യാത്മിക ഭൗതിക വാദമെന്നത് ശാസ്ത്രത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിലുള്ള പൊതു വീക്ഷണമാണെന്നും എസ് ആർ പി പറഞ്ഞു

നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ വൈരുധ്യാത്മിക ഭൗതികവാദത്തിന് പ്രസക്തിയില്ലെന്ന എം വി ഗോവിന്ദന്റെ പ്രസ്താവന ഒരു ഭാഗം അടർത്തിയെടുത്തതാണ്. ഇത് എല്ലാക്കാലത്തും പ്രായോഗികമാണെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു

ശബരിമലയിൽ പ്രധാനം ജനങ്ങളുടെ അഭിപ്രായമാണ്. ശബരിമലയിലെ മുൻ അനുഭവങ്ങൾ പാർട്ടി വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നിലപാട്. ജനങ്ങളുടെ വികാരം പ്രധാനമാണ്. ഇനി വിധി വന്നാലും എല്ലാവരുമായി ചർച്ച നടത്തി സമവായമുണ്ടാക്കി മാത്രം മുന്നോട്ട് എന്നായിരുന്നു എസ് ആർ പിയുടെ പ്രതികരണം