ശബരിമലയിൽ മരം ഒടിഞ്ഞുവീണ് പത്ത് പേർക്ക് പരുക്ക്; നാല് പേരുടെ നില ഗുരുതരം

ശബരിമലയിൽ മരം ഒടിഞ്ഞുവീണ് 10 തീർഥാടകർക്ക് പരുക്ക്. നാല് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർധരാത്രിയോടെ മരക്കൂട്ടത്ത് വെച്ചാണ്
 

ശബരിമലയിൽ മരം ഒടിഞ്ഞുവീണ് 10 തീർഥാടകർക്ക് പരുക്ക്. നാല് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർധരാത്രിയോടെ മരക്കൂട്ടത്ത് വെച്ചാണ് അപകടമുണ്ടായത്.

മരക്കൂട്ടം ചന്ദ്രാനൻ റോഡിലായിരുന്നു അപകടം. ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകരുടെ മുകളിലേക്ക് മരത്തിന്റെ ഒരുഭാഗം ഒടിഞ്ഞുവീഴുകയായിരുന്നു. ആന്ധ്രസ്വദേശികളായ രാമേശ്വര ലിംഗ റാവു, സതീഷ്, രാമു, പത്തനംതിട്ട സ്വദേശി അനിൽകുമാർ, മലപ്പുറം തിരൂർ സ്വദേശി പ്രേമൻ എന്നിവരെയാണ് കോട്ടം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തമിഴ്‌നാട് സ്വദേശി ശ്രീനു, ആന്ധ്രാ സ്വദേശികളായ രഘുപതി, ഗുരുപ്രസാദ് എന്നിവരെ മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച് സ്‌പെഷ്യൽ ഓഫീസർ റിപ്പോർട്ട് തേടി. അപകടത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ കൂടുതൽ പോലീസിനെ വിന്യസിക്കും