{"vars":{"id": "89527:4990"}}

ശബരിമല സ്വർണക്കൊള്ള കേസ്: മുരാരി ബാബുവിനെ റിമാൻഡ് ചെയ്തു
 

 

ശബരിമല സ്വർണകൊള്ളയിൽ രണ്ടാംപ്രതി മുരാരി ബാബു റിമാൻഡിൽ.നവംബർ 13 വരെയാണ് റിമാൻഡിൽ വിട്ടത്. എസ് ഐ ടി വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ടില്ല. ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് മുരാരി ബാബുവുമായി കാര്യമായ തെളിവെടുപ്പിലേക്ക് അന്വേഷണ സംഘം കടക്കാതിരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും മണിക്കൂറുകളോളം എസ്ഐടി ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു.

2019, 2025 ദേവസ്വം ബോർഡിലേക്ക് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബോർഡിൽ ചിലർ സഹായങ്ങൾ നൽകിയതായി അന്വേഷണ സംഘത്തിന് സൂചനകളുണ്ട്. കൂടുതൽ അറസ്റ്റുകളും ഉണ്ടായേക്കും.

ശബരിമല ശ്രീകോവിലിൽ കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ എസ് ഐ ടി അടുത്തമാസം അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങാാണ് നീക്കം. ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ റിമാൻഡ് ചെയ്തു.