ശബരിമല സ്വർണക്കൊള്ള: തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാമെന്ന് കരുതേണ്ടെന്ന് മുരളീധരൻ
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിയുടെ മറവിൽ മന്ത്രിയെ സംരക്ഷിക്കേണ്ടെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തന്ത്രി മാത്രം വിചാരിച്ചാൽ സ്വർണം കടത്താൻ സാധിക്കില്ല. കടകംപള്ളിയെ ചോദ്യം ചെയ്തിട്ട് എന്തായി എന്നറിയാൻ ജനങ്ങൾക്ക് താത്പര്യമുണ്ട്. മന്ത്രിമാരെ സംരക്ഷിക്കാൻ ശ്രമം നടന്നാൽ അംഗീകരിക്കില്ലെന്നും മുരളീധരൻ പറഞ്ഞു
എല്ലാ കാര്യങ്ങളും ജയിലിൽ കിടക്കുന്നവരുടെ തലയിൽ ഇടാനാണ് സർക്കാരിന്റെ നീക്കമെങ്കിൽ അംഗീകരിക്കില്ല. തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ ശ്രമിക്കേണ്ട. സ്വർണം കടത്തിയത് ബന്ധപ്പെട്ട വകുപ്പുകളിലുള്ളവർ അറിഞ്ഞില്ലെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും
മന്ത്രിമാരെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാൽ അതിശക്തമായ സമരം കോൺഗ്രസ് നടത്തും. തന്ത്രിയെ അറസ്റ്റ് ചെയ്തത് തെറ്റാണെന്ന് അഭിപ്രായമില്ല. എല്ലാം തന്ത്രിയുടെ തലയിലിട്ട് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും മുരളീധരൻ പറഞ്ഞു.