ശബരിമല സ്വർണക്കൊള്ള: പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഇഡി, സ്വത്തുക്കൾ കണ്ടുകെട്ടാനും നീക്കം
Jan 10, 2026, 08:01 IST
ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി നടപടികൾ വേഗത്തിലാക്കുന്നു. പ്രധാന പ്രതിയടക്കമുള്ളവരെ കസ്റ്റഡിയിൽ വാങ്ങാൻ ഇഡി തിങ്കളാഴ്ച കോടതിയെ സമീപിച്ചേക്കും. നഷ്ടത്തിന്റെ ആകെ മൂല്യം കണക്കാക്കി പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി ഉടനുണ്ടാകും
എസ്‌ഐടി പ്രതി ചേർത്ത എല്ലാവരെയും പ്രതികളാക്കിയാണ് ഇസിഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഇഡി അന്വേഷണം. ഏറ്റവുമൊടുവിൽ എസ് ഐ ടി അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവരും ഇഡി പ്രതി പട്ടികയിലുണ്ടാകും.
ഇന്നലെയാണ് തന്ത്രിയെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത തന്ത്രിയെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ദ്വാരപാലക കേസിലും തന്ത്രിയെ പ്രതി ചേർത്തേക്കും.