{"vars":{"id": "89527:4990"}}

ശബരിമല സ്വർണക്കൊള്ള: എൻ വാസുവിനെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു
 

 

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസുവിനെ വീണ്ടും റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്കാണ് വാസുവിനെ റിമാൻഡ് ചെയ്തത്. റിമാൻഡ് കാലാവധി ഇന്ന് അവസാനിച്ചതിനെ തുടർന്ന് എൻ വാസുവിനെ കോടതിയിൽ ഹാജരാക്കിയിരുന്നു

എൻ വാസുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തുടർന്നാണ് 14 ദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. തന്ത്രിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. എസ്‌ഐടി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലെ വാദങ്ങൾ തെറ്റാണെന്നും വിചിത്രമായ വാദങ്ങളാണ് എസ്‌ഐടി പറയുന്നതെന്നും തന്ത്രി പറയുന്നു

അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിജിലൻസ് കോടതി നാളെ വിധി പറയും. ദ്വാരപാലക ശിൽപ കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണഅ ജാമ്യാപേക്ഷ നൽകിയത്.