ശബരിമല സ്വർണക്കൊള്ള: ബോർഡിന് ഒരു പങ്കുമില്ലെന്ന് പിഎസ് പ്രശാന്ത്; ഹൈക്കോടതി ഉത്തരവിൽ പിഴവ് പറ്റി
Oct 22, 2025, 11:47 IST
ശബരിമല സ്വർണക്കൊള്ളയിൽ ഉദ്യോഗസ്ഥരെ പഴിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. സ്വർണക്കൊള്ളയിൽ ബോർഡിന് ഒരു പങ്കുമില്ല. ഉദ്യോഗസ്ഥർ ഒന്നും അറിയിച്ചിട്ടില്ല. 2025ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൊടുത്തുവിടാൻ താൻ നിർദേശിച്ചിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു
പ്രസിഡന്റ് നിർദേശിച്ചു എന്നത് ഉത്തരവിലെ പിഴവാണ്. ഇത് തിരുത്താൻ ഹൈക്കോടതിയെ സമീപിക്കും. ബോർഡിനും തനിക്കും പിഴവ് പറ്റിയിട്ടില്ലെന്നാണ് പ്രശാന്തിന്റെ വാദം. ഹൈക്കോടതി ഉത്തരവിൽ പിഴവ് പറ്റിയെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നു
സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് അധികൃതരുടെ പങ്കും ഗൂഢാലോചനയും അന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയതിൽ നിലവിലെ ദേവസ്വം ബോർഡിനെതിരെ അടക്കം രൂക്ഷമായ വിമർശനം ഹൈക്കോടതി ഉന്നയിച്ചിരുന്നു.