{"vars":{"id": "89527:4990"}}

ശബരിമല സ്വർണക്കൊള്ള: ശങ്കരദാസിന്റെ റിമാൻഡ് നടപടികൾ ഇന്ന്, ജഡ്ജി നേരിട്ട് ആശുപത്രിയിലെത്തും
 

 

തിരുവനന്തപുരം സ്വർണക്കൊള്ള കേസിൽ ഇന്നലെ അറസ്റ്റിലായ 11ാം പ്രതി കെപി ശങ്കരദാസിന്റെ റിമാൻഡ് നടപടികൾ ഇന്ന്. മുൻ ദേവസ്വം ബോർഡ് അംഗമായ ശങ്കരദാസ് ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കൊല്ലം വിജിലൻസ് കോടതി ജഡ്ജിയെത്തി റിമാൻഡ് നടപടികൾ പൂർത്തിയാക്കും. 

ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. ഇന്നലെ രാത്രിയോടെയാണ് ശങ്കരാദസിനെ എസ് പി ശശിധരൻ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്തത്. വിവരം രാത്രി തന്നെ കോടതിയെ അറിയിച്ചിരുന്നു

ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. ഒരാൾ പ്രതി ചേർത്ത അന്ന് മുതൽ ആശുപത്രിയിൽ കിടക്കുകയാണെന്നും അയാളുടെ മകൻ എസ് പിയാണെന്നും അതാണ് ആശുപത്രിയിൽ പോയതെന്നുമായിരുന്നു അസാധാരണമായുള്ള ഹൈക്കോടതിയുടെ വിമർശനം