{"vars":{"id": "89527:4990"}}

ശബരിമല സ്വർണക്കൊള്ള: അന്വേഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥർ വേണമെന്ന് എസ്‌ഐടി; ഹൈക്കോടതിയെ സമീപിച്ചു
 

 

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ വേണമെന്ന് പ്രത്യേക അന്വേഷണ സംഘം. രണ്ട് സിഐമാരെ ടീമിൽ അധികമായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി. 

ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നതായും ഹർജി അടിയന്തരമായി പരിഗണിക്കണമെന്നുമാണ് ആവശ്യം. എസ്‌ഐടിയുടെ അപേക്ഷ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. 

അതേസമയം പത്മകുമാറിനും ഗോവർധനും ജാമ്യം നൽകരുതെന്നും എസ്‌ഐടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ എതിർത്തു കൊണ്ട് എസ്‌ഐടി റിപ്പോർ്ട് നൽകിയിട്ടുണ്ട്.