{"vars":{"id": "89527:4990"}}

ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്തിനെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും
 

 

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി വൈകാതെ ഹാജരാകണമെന്ന് പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം അറിയിച്ചു. ഇന്നലെയാണ് എസ്ഐ ടി പ്രശാന്തിനെ ബന്ധപ്പെട്ടത്.

അതേസമയം, ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി കടത്തിയ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് ജയിലിലെത്തി രേഖപ്പെടുത്തും. കട്ടിളപ്പാളി കടത്തിയ കേസിൽ ആയിരുന്നു നേരത്തെ അറസ്റ്റ് ചെയ്തത്. 

കേസിൽ കെ പി ശങ്കരദാസിനെ ഇന്ന് റിമാൻഡ് ചെയ്യും. ശങ്കരദാസ് ചികിത്സയിലുള്ള തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിയാകും കൊല്ലം വിജിലൻസ് കോടതി ജഡ്ജി നടപടികൾ പൂർത്തിയാക്കുക.