ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യാപേക്ഷ നൽകി
Dec 12, 2025, 11:28 IST
ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി ജാമ്യാപേക്ഷ നൽകി. കൊല്ലം വിജിലൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ഡിസംബർ 18 ന് കോടതി ജാമ്യഹർജി പരിഗണിക്കുമെന്ന് അറിയിച്ചു.
അതേസമയം ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യ ഹരജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. ജാമ്യ നീക്കത്തിനിടെ രണ്ടാമത് പ്രതി ചേർത്ത ദ്വാരപാലക ശിൽപ കേസിലും പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു.
ദ്വാരപാലക കേസിൽ റിമാൻഡിൽ ആയതിനാൽ ജാമ്യം ലഭിച്ചാലും പത്മകുമാറിന് പുറത്തിറങ്ങാനാകില്ല. നേരത്തെ മുരാരി ബാബുവിന്റെയും കെ എസ് ബൈജുവിന്റെയും, എൻ വാസുവിന്റെയും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു