ശബരിമല സ്വർണക്കൊള്ള: ഇഡി അന്വേഷണവുമായി സഹകരിക്കും, ക്രമക്കേടുകൾ സിസ്റ്റത്തിന്റെ പരാജയം: കെ ജയകുമാർ
Jan 20, 2026, 12:08 IST
ശബരിമല സ്വർണക്കൊള്ള കേസിലെ ഇഡി അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. സത്യം അന്വേഷിക്കുന്ന ഏത് പ്രവർത്തിക്കൊപ്പവും നിൽക്കും. ശബരിമലയിലുണ്ടായ ക്രമക്കേടുകൾ സിസ്റ്റത്തിന്റെ പരാജയമാണെന്നും ഭാവിയിൽ അതുണ്ടാകില്ലെന്ന് ഉറപ്പ് വരുത്തുകയാണ് തങ്ങളുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു
കോടതി നിർദേശത്തിൽ അന്വേഷിക്കുന്ന ഒരു കേസിൽ ഒരു അഭിപ്രായവും താൻ പറയില്ല. അന്വേഷണത്തിൽ കൂടുതൽ സുതാര്യതയുണ്ടാകണം. ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ വിശ്വാസികൾക്ക് സംശയങ്ങളുണ്ട്. അത് വീണ്ടെടുക്കാനുള്ള ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു
അതേസമയം ശബരിമല സന്നിധാനത്ത് എസ്‌ഐടി സംഘം പരിശോധന നടത്തുകയാണ്. ഇന്ന് അഞ്ച് പേരടങ്ങുന്ന ഒരു സംഘം കൂടി സന്നിധാനത്ത് എത്തിയിട്ടുണ്ട്. ഇന്നലെ മൂന്നംഗ സംഘവും സന്നിധാനത്ത് എത്തിയിരുന്നു.