ഹോം › കേരളം

ശബരിമല സുവർണാവസരം, വിവാദ പ്രസംഗം: ശ്രീധരൻ പിള്ളക്കെതിരായ കേസ് റദ്ദാക്കി

By MJ Desk · 21 Nov 2024, 02:46 PM

ശബരിമല സുവർണാവസരം വിവാദ പ്രസംഗത്തിൽ ബിജെപി നേതാവും ഗവർണറുമായ പി എസ് ശ്രീധരൻ പിള്ളക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന പി എസ് ശ്രീധരൻ പിള്ളയുടെ ഹർജിയിലാണ് ഉത്തരവ്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിൽ കോഴിക്കോട് കസബ പോലീസാണ് കേസെടുത്തത് 2018 നവംബറിൽ കോഴിക്കോട് നടന്ന യുവമോർച്ച യോഗത്തിലെ പി എസ് ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിന്റെ ശബ്ദരേഖ മാധ്യമങ്ങൾക്ക് ചോർന്ന് ലഭിച്ചിരുന്നു. ശബരിമല യുവതി പ്രവേശനം നമ്മളെ സംബന്ധിച്ചിടത്തോളം ഒരു ഗോൾഡൻ ഓപർച്യൂണിറ്റിയാണെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രസംഗം ശബരിമല ഒരു സമസ്യയാണ്. ആ സമസ്യ എങ്ങനെ പൂരിപ്പിക്കാൻ സാധിക്കുമെന്നത് സംബന്ധിച്ച് നമുക്കൊരു വര വരച്ചാൽ വരയിലൂടെ അത് കൊണ്ടുപോകാൻ സാധിക്കില്ല. നമ്മൾ ഒരു അജണ്ട മുന്നോട്ടു വെക്കണമെന്നും ശ്രീധരൻ പിള്ള പ്രസംഗത്തിൽ പറഞ്ഞിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ps sreedharan pillai

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›