{"vars":{"id": "89527:4990"}}

ശബരിമല തീർഥാടന കാലം സർക്കാർ കുഴപ്പത്തിലാക്കി; ശബരിമലയിലെ സ്വർണം വരെ കൊള്ളയടിച്ചു: സതീശൻ
 

 

ശബരിമല തീർഥാടന കാലം സർക്കാർ കുഴപ്പത്തിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അയ്യപ്പ ഭക്തർ മല കയാറാതെ തിരികെ പോകുന്നു. യുഡിഎഫ് പ്രതിനിധി സംഘം ശബരിമല സന്ദർശിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആഗോള അയ്യപ്പ സംഗമം നടത്തിയവർ തന്നെ സ്വർണക്കൊള്ള നടത്തുകയാണ്. 

പോക്കറ്റ് വികസിച്ചത് എൽഡിഎഫുകാരുടെ മാത്രമാണ്. ശബരിമലയിലെ സ്വർണം വരെ കൊള്ളയടിച്ചു. മൂന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരും മന്ത്രിമാരും ജയിലിലാകും. ശരിയായ അന്വേഷണം നടത്തിയാൽ നടപടി വരും. ശബരിമലയിൽ സ്ഥിതി ഭയാനകമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നെ പറയുന്നു. 

കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്നും സതീശൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രചാരണം ആരംഭിച്ചു. ഇടത് ദുർഭരണത്തിനെതിരായ പോരാട്ടമാണിത്. സർക്കാരിനെതിരെ യുഡിഎഫ് കുറ്റപത്രം പുത്തുവിടും. യുഡിഎഫ് മാനിഫെസ്റ്റോ കൊച്ചിയിൽ 24ന് പ്രകാശനം ചെയ്യുമെന്നും വിഡി സതീശൻ പറഞ്ഞു