ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് തന്ത്രി; ദേവസ്വം ബോർഡിന് കത്തയച്ചു

ശബരിമലയിൽ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ശബരിമല തന്ത്രി ദേവസ്വം ബോർഡിന് കത്തയച്ചു. ഉത്സവം മാറ്റിവെക്കണമെന്നും തന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചാൽ രോഗവ്യാപനത്തിന്
 

ശബരിമലയിൽ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ശബരിമല തന്ത്രി ദേവസ്വം ബോർഡിന് കത്തയച്ചു. ഉത്സവം മാറ്റിവെക്കണമെന്നും തന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചാൽ രോഗവ്യാപനത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.

ദേവസ്വം കമ്മീഷണർക്കാണ് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കത്ത് നൽകിയിരിക്കുന്നത്. ശബരിമല നട മാസപൂജക്കായി തുറക്കാനും ഉത്സവം നടത്താനുമായിരുന്നു തീരുമാനം. എന്നാലിത് മാറ്റിവെക്കണമെന്നാണ് തന്ത്രി ആവശ്യപ്പെടുന്നത്. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മാസപൂജക്കായി ഭക്തരെ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കണമെന്നും തന്ത്രി പറയുന്നു