വിധി എതിരായാൽ ജെല്ലിക്കെട്ട് മാതൃകയിൽ പള്ളിക്കെട്ട് പ്രതിഷേധം നടത്തുമെന്ന് രാഹുൽ ഈശ്വർ

ശബരിമലയിലെ യുവതി പ്രവേശനവിധിയിൽ പുന:പരിശോധന വേണ്ട എന്നാണ് സുപ്രീം കോടതി ഉത്തരവിടുന്നതെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് താഴമൺ കുടുംബാംഗം രാഹുൽ ഈശ്വർ. ജെല്ലിക്കെട്ട് മാതൃകയിൽ പള്ളിക്കെട്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ്
 

ശബരിമലയിലെ യുവതി പ്രവേശനവിധിയിൽ പുന:പരിശോധന വേണ്ട എന്നാണ് സുപ്രീം കോടതി ഉത്തരവിടുന്നതെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് താഴമൺ കുടുംബാംഗം രാഹുൽ ഈശ്വർ. ജെല്ലിക്കെട്ട് മാതൃകയിൽ പള്ളിക്കെട്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് രാഹുൽ ഈശ്വർ പറഞ്ഞത്

സമാധാനപരവും പ്രാർഥനാപരവുമായിരിക്കും പ്രതിഷേധം. ജെല്ലിക്കെട്ട് മാതൃകയാകും പിന്തുടരുകയെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഇന്ന് രാവിലെ 10.30നാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് വിധി പറയുന്നത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജികളിൽ വിധി പറയുന്നത്. റോഹിംഗ്ടൺ നരിമാൻ, എ എം ഖാൻവിൽകർ, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് ബഞ്ചിലെ മറ്റംഗങ്ങൾ