ശബരിമലയിൽ വിർച്വൽ ക്യൂ ബുക്കിംഗ് രണ്ട് ദിവസം കൊണ്ട് പൂർത്തിയായി; മണ്ഡലകാലത്തും ഇതേ രീതി

ശബരിമലയിൽ ദിവസവും 250 പേരെ പ്രവേശിപ്പിക്കാനാണ് സംവിധാനം ഒരുക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിർച്വൽ ക്യൂ
 

ശബരിമലയിൽ ദിവസവും 250 പേരെ പ്രവേശിപ്പിക്കാനാണ് സംവിധാനം ഒരുക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിർച്വൽ ക്യൂ വഴിയാകും ബുക്കിംഗ്. രണ്ട് ദിവസം കൊണ്ട് തന്നെ ബുക്കിംഗ് പൂർത്തിയാക്കി

വിർച്വൽ ക്യൂ എത്രത്തോളം ജനകീയമാണ് എന്നതിന് ഇത് ഉദാഹരണമാണ്. മണ്ഡലവിളക്ക് കാലത്തും ഇതേ രീതിയിൽ ആളുകളെ പ്രവേശിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ശക്തമായി നടപ്പാക്കാൻ പോലീസും ജില്ലാ ഭരണകൂടങ്ങളും നടപടി സ്വീകരിച്ചു വരികയാണ്. മാസ്‌ക് ധരിക്കാത്ത 6330 പേർക്കെതിരെ ഇന്ന് കേസെടുത്തു. ക്വാറന്റൈൻ ലംഘിച്ച എട്ട് പേർക്കെതിരെയും നിരോധനാജ്ഞ ലംഘിച്ചതിന് 39 കേസും രജിസ്റ്റർ ചെയ്തു. 101 പേർ ഇന്ന് അറസ്റ്റിലായി.