ശബരിമല യുവതി പ്രവേശനം: ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും നൽകിയ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ശബരിമലയിൽ യുവതി പ്രവേശന വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ദർശനത്തിന് പോലീസ്
 

ശബരിമലയിൽ യുവതി പ്രവേശന വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ദർശനത്തിന് പോലീസ് സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നൽകിയ ഹർജിയും സുപ്രീം കോടതി പരിഗണിക്കും

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ഹർജികൾ പരിശോധിക്കുന്നതിനിടെ 2018ലെ വിധി അവസാന വാക്കല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.

ശബരിമല പ്രശ്‌നം വിശാല ഭരണഘടനാ ബഞ്ച് പരിശോധിക്കുന്ന സാഹചര്യത്തിലാണ് 2018ലെ വിധി അവസാന വാക്കല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത്. വിശാല ബഞ്ചിന്റെ തീരുമാനം വരുന്നതുവരെ 2018ലെ വിധി നടപ്പാക്കേണ്ടതുണ്ടോയെന്ന കാര്യത്തിൽ സുപ്രീം കോടതി ഇന്ന് വ്യക്തത വരുത്തും