സച്ചിക്ക് വിട; അന്ത്യയാത്ര ഔദ്യോഗിക ബഹുമതികളോടെ

അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മൃതദേഹം സംസ്കരിച്ചു. രവിപുരം ശ്മാശനത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. തമ്മനത്തെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ
 

അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മൃതദേഹം സംസ്‌കരിച്ചു. രവിപുരം ശ്മാശനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്.

തമ്മനത്തെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. രാവിലെ ഒമ്പതരയോടെ കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ചേംബർ ഹാളിലും പൊതുദർശനമുണ്ടായിരുന്നു. പത്ത് വർഷത്തോളം ഹൈക്കോടതി അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം