വിദ്യാർഥിനയെ കൊലപ്പെടുത്തിയ കേസിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി

വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. പ്രതി സഫർ ഷായെ ഉടൻ അറസ്റ്റ്
 

വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. പ്രതി സഫർ ഷായെ ഉടൻ അറസ്റ്റ് ചെയ്യാനാണ് ഹൈക്കോടതി ഉത്തരവ്

കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് പോലീസാണ് കോടതിയെ സമീപിച്ചത്. തൃശ്ശൂർ വാൽപ്പാറയിൽ വെച്ച് പ്ലസ് ടു വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

കേസിൽ കുറ്റപത്രം നൽകിയിട്ടില്ലെന്ന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രതി ജാമ്യം നേടിയത്. കുറ്റപത്രം നൽകിയിട്ടില്ലെന്ന് പ്രതിഭാഗം അറിയിച്ചപ്പോൾ പ്രോസിക്യൂഷൻ ഈ വാദത്തെ എതിർത്തിരുന്നില്ല. ഗുരുതരമായ കേസിൽ കുറ്റപത്രം വൈകിയതിനെതിരെ കോടതി അന്വേഷണ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു

അന്വേഷണം തുടങ്ങി മൂന്ന് മാസത്തിനുള്ളിൽ തന്നെ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ വിവരം മറച്ചുവെച്ചാണ് പ്രതിഭാഗം ജാമ്യം നേടിയത്. ജനുവരി എട്ടിനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ സഫർ ഷാ അറസ്റ്റിലാകുന്നത്. ഏപ്രിൽ എട്ടിനാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.