മുഖ്യമന്ത്രി വർഗീയത ആളിക്കത്തിക്കുന്നു, അതിന്റെ ബാക്കിയാണ് സജി ചെറിയാന്റെ പ്രസംഗം: ചെന്നിത്തല
Jan 19, 2026, 10:42 IST
എൻഎസ്എസ്-എസ്എൻഡിപി യോജിക്കുന്നതിൽ തെറ്റില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവിനെ അവർ എതിർക്കുന്നതിനെ കുറിച്ച് അവരോട് ചോദിക്കണം. യുഡിഎഫിനെ അധികാരത്തിലെത്തിക്കുക എന്നതാണ് ഇപ്പോൾ മുന്നിലുള്ളത്. എന്നും മതേതര നിലപാടുകളുമായാണ് മുന്നോട്ടു പോയിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു
മുഖ്യമന്ത്രി വർഗീയത ആളിക്കത്തിക്കുകയാണ്. മാറാട് കലാപം വീണ്ടും ഓർമിപ്പിക്കുന്നു, അതിൽ മുളക് തേക്കുന്നു. മുഖ്യമന്ത്രിയെ പിന്തുടർന്നാണ് മന്ത്രി സജി ചെറിയാന്റെ പ്രസംഗം. സജി ചെറിയാൻ തിരുത്താൻ ശ്രമിച്ചപ്പോഴും നേരത്തെ പറഞ്ഞത് ആവർത്തിച്ചു
ഇത് സിപിഎം അജണ്ടയാണ്. വർഗീയ ചേരിതിരിവുണ്ടാക്കി മുഖ്യമന്ത്രി നടത്തുന്ന ശ്രമത്തെ ജനം തിരിച്ചറിയുമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.