ഹോം › കേരളം

റുഷ്ദമോളുടെ ഭര്‍ത്താവ് സമദ് സഖാഫി മനസ്സു തുറന്നു; എന്റെ കല്യാണ ദിവസം മരണ വീടിന് തുല്യമായി

By MJ News Desk · 10 Jan 2025, 09:49 PM

ട്രോളന്മാരുടെ ഇരയായ വ്യാപകമായി സൈബര്‍ ബുളിയിംഗിന് വിധേയനാകേണ്ടി വന്ന സമദ് സഖാഫി മനസ്സു തുറന്നു. റിപോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സമദ് സഖാഫി വിവാഹ ദിവസം തനിക്ക് സഹിക്കേണ്ടി വന്ന വേദനകള്‍ പങ്കുവെച്ചത്. ഭാര്യ റുഷ്ദയേയും തന്നെയും വെച്ച് കൂട്ടുകാരന്‍ കല്യാണ ദിവസം പാടിയ പാട്ട് വൈറലായതിന് തൊട്ടുപിന്നാലെ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹവും കുടുംബവും വിധേയനായിരുന്നു. മുസ്ലിം പണ്ഡിതരടക്കം വിമര്‍ശനം നടത്തിയതോടെ സോഷ്യല്‍ മീഡിയ ഈ പാട്ടും വീഡിയോയും സമദ് സഖാഫിയുടെ പേരും ഉപയോഗിച്ച് പരിഹാസം തുടങ്ങുകയായിരുന്നു. ട്രോളന്മാര്‍ തന്നെയും കുടുംബത്തെയും വല്ലാതെ വിഷമിപ്പിച്ചു. വെള്ള വസ്ത്രത്തിന് യോജിക്കുന്ന തരത്തിലുള്ള വരികളായിരുന്നില്ല ആ വൈറല്‍ ഭാഗത്തുണ്ടായിരുന്നത്. ഒരുപാട് നല്ല പാട്ടുകള്‍ പാടി പണ്ഡിതനൊന്നുമല്ലാത്ത സുഹൃത്തായ പാട്ടുകാരന്‍ തമാശക്ക് വേണ്ടി പാടിയതാണ് ആ പാട്ട്. അപ്പോള്‍ ഉണ്ടാക്കിയ വരികളായിരുന്നു അത്. ജീവിതത്തില്‍ ഏറെ സന്തോഷിക്കേണ്ടിയിരുന്ന വീട് പാട്ട് വൈറലയാതോടെ വീട് മരണവീടിന് തുല്യമായിമാറി. ഉമ്മയും ഉപ്പയും ഭാര്യ റുഷ്ദയും അവളുടെ വീട്ടുകാരും എല്ലാവരും വിഷമത്തിലായി. റുഷ്ദയും എന്റെ ഉമ്മയും ഉപ്പയും ഒരുപാട് കരഞ്ഞിട്ടുണ്ട്. പാട്ട് പാടിയ സുഹൃത്തും ഒരുപാട് വിളിച്ചു വിഷമം പറയുകയും കരയുകയും മാപ്പ് ചോദിക്കുകയും ചെയ്തു. അന്ന് സ്‌റ്റേജിലുണ്ടായിരുന്നവര്‍ മദ്ഹ് ഗാനങ്ങള്‍ ആലപിക്കാന്‍ പോകുന്നവരാണ്. അവരുടേ പരിപാടികളൊക്കെ മുടങ്ങി. എങ്കിലും ഒരുപാട് പേര്‍ ഈ വിവാദത്തിനിടയിലും ഒപ്പം നിന്നു. വിമര്‍ശിച്ച പണ്ഡിതന്മാരെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നുണ്ട്. ഇതുപോലെയൊരു അനുഭവം മറ്റാര്‍ക്കും വരാതിരിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#kerala#rushda mol#samad saqafi#viral video

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›