ഹോം › കേരളം

വർഗീയതയുടെ കാളിയനാണ് സന്ദീപ് വാര്യർ; കൊണ്ടുനടക്കാൻ കോൺഗ്രസിനേ സാധിക്കൂ: എംബി രാജേഷ്

By MJ Desk · 16 Nov 2024, 03:28 PM

വർഗീയതയുടെ കാളിയനാണ് സന്ദീപ് വാര്യരെന്ന് മന്ത്രി എംബി രാജേഷ്. അദ്ദേഹത്തെ കൊണ്ടുനടക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ. സന്ദീപ് വാര്യരെ സിപിഎമ്മിൽ എടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. വർഗീയതയുടെ കാര്യത്തിൽ പാർട്ടി വിട്ടുവീഴ്ച ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു നൂറുകണക്കിന് വിദ്വേഷ പ്രസ്താവനകൾ നടത്തിയ ഒരാളെ കോൺഗ്രസ് തലയിൽ ചുമന്ന് നടക്കട്ടെ. ഞങ്ങൾക്ക് യാതൊരു തരത്തിലുമുള്ള പരിഭവമില്ല. അത്തരമൊരാളെ സിപിഎമ്മിലേക്ക് എടുക്കുന്നത് ചിന്തിക്കാൻ പോലും കഴിയുന്ന കാര്യമല്ല എകെ ബാലൻ നല്ലൊരു മനുഷ്യനാണ്. ആരെക്കുറിച്ചെങ്കിലും അദ്ദേഹം മോശം വാക്കുകൾ പറഞ്ഞ് കേട്ടിട്ടുണ്ടോ. സന്ദീപ് വളരെ വൈകാരികമായി കാര്യങ്ങൾ പറഞ്ഞപ്പോൾ ബാലേട്ടൻ ഒരു ആശ്വാസവാക്ക് പറഞ്ഞെന്നേയുള്ളു. സന്ദീപ് വർഗീയ നിലപാട് തള്ളിപ്പറയാതെ മറ്റൊന്നും നടക്കില്ലെന്നാണ് താൻ പറഞ്ഞതെന്നും എംബി രാജേഷ് പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#mb rajesh

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›