ഹോം › കേരളം

സന്ദീപ് വാര്യർ ഇപ്പോഴും ആർഎസ്എസ് നിയന്ത്രണത്തിൽ: എ കെ ബാലൻ

By MJ Desk · 18 Nov 2024, 11:51 AM

കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ ഇപ്പോഴും ആർ എസ് എസ് നിയന്ത്രണത്തിലെന്ന് സിപിഎം നേതാവ് എകെ ബാലൻ. കോൺഗ്രസ് പ്രവർത്തകർക്കും ഇത് അറിയാം. ഇത്തരം വർഗീയ കൂട്ടുകെട്ട് കേരളം അംഗീകരിക്കണോയെന്നും എകെ ബാലൻ ചോദിച്ചു. പാണക്കാട് തങ്ങളുടെ വീട്ടിൽ പോയി വാര്യർ പച്ച ലഡു കഴിച്ചു. വർഗീയ ശക്തികളോടും ഭീകരശക്തികളോടും മുസ്ലിം ലീഗ് വിധേയപ്പെട്ട് പോകുന്നുണ്ട് ആർഎസ്എസുമായോ ഹിന്ദുത്വവുമായോ ബന്ധമില്ലെന്ന് സന്ദീപ് വാര്യർ പറയണം. നിലപാട് വ്യക്തമാക്കണമെന്നും ബാലൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ കെഎം ഷാജിയുടെ വിമർശനത്തിനും ബാലൻ മറുപടി പറഞ്ഞു. ഷാജി രണ്ട് വോട്ടിന് വേണ്ടി മതത്തെ രാഷ്ട്രീയത്തിൽ ഇടപെടുത്തുകയാണ്. ഈ വിഷയത്ിതൽ റിസർച്ച് ചെയ്ത ആളാണ് ഷാജി മുഖ്യമന്ത്രി പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിച്ചിട്ടില്ല. മുസ്ലിം ലീഗിന്റെ പ്രസിഡന്റ് എന്ന നിലയിൽ നടത്തിയ രാഷ്ട്രീയ വിമർശനമായിരുന്നു അത്. എസ് ഡി പിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരുമായി ഇത്ര നിർലജ്ജമായി യുഡിഎഫ് ഇതുവരെ കൂട്ടുകൂടിയിട്ടില്ലെന്നും ബാലൻ കുറ്റപ്പെടുത്തി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ak balan

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›