ഹോം › കേരളം

സന്ദീപ് വാര്യർ സിപിഐയിലേക്കോ; പ്രാദേശിക നേതൃത്വവുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്

By MJ Desk · 08 Nov 2024, 04:56 PM

ബിജെപി വിടുമെന്ന അഭ്യൂഹം ശക്തമായിരിക്കെ സന്ദീപ് വാര്യർ സിപിഐയുമായി ചർച്ച നടത്തിയെന്ന് വിവരം. സിപിഐയുടെ മണ്ണാർക്കാട്ടെ പ്രാദേശിക നേതാക്കളുമായി സന്ദീപ് വാര്യർ കൂടിക്കാഴ്ച നടത്തിയെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പ് ലഭിച്ചതുമായാണ് വിവരം. എന്നാൽ ഔദ്യോഗിക ചർച്ച നടന്നില്ലെന്നും സന്ദീപുമായി പാർട്ടി അഭ്യൂദയകാംക്ഷികൾ സംസാരിച്ചിട്ടുണ്ടെന്നും സിപിഐ വൃത്തങ്ങളും പറയുന്നു അതേസമയം വാർത്ത തള്ളി സന്ദീപ് വാര്യർ രംഗത്തുവന്നു. സിപിഐയിലെ ഒരു നേതാക്കളുമായ താൻ സംസാരിച്ചിട്ടില്ല. മണ്ണാർക്കാട് പ്രാദേശിക നേതൃത്വത്തിലെ ആരെയും പരിചയമില്ല. സിപിഐയിൽ ആകെ അറിയാവുന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ മാത്രമാണ്. നാല് മാസം മുമ്പ് നടത്തിയ ട്രെയിൻ യാത്രയിൽ ഭാരതീയ ദർശനത്തെ കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചിരുന്നു തൃശ്ശൂർക്കാരനായതിനാൽ മന്ത്രി രാജന്റെയും വിഎസ് സുനിൽ കുമാറിന്റെയും പക്കൽ തന്റെ നമ്പർ കാണും. പക്ഷേ അവരാരുമായും സംസാരിച്ചിട്ടില്ല. താൻ ഇപ്പോഴും ബിജെപിക്കാരനാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#sandeep varier

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›