ഹോം › കേരളം

സന്ദീപ് വാര്യർ ഇടത് നിലപാട് സ്വീകരിച്ച് വന്നാൽ സ്വാഗതം ചെയ്യും: എംവി ഗോവിന്ദൻ

By MJ Desk · 05 Nov 2024, 12:11 PM

സന്ദീപ് വാര്യർ ഇടത് നിലപാട് സ്വീകരിച്ച് വന്നാൽ സ്വാഗതം ചെയ്യുമെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സന്ദീപുമായി സംസാരിച്ചിട്ടില്ല. മറ്റാരെങ്കിലും സംസാരിച്ചോയെന്ന് അറിയില്ല. ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്റെ നിലപാടിനോടും നയത്തോടും യോജിച്ച് നിൽക്കാൻ കഴിയുന്ന ആരായാലും അവരെയെല്ലാം സ്വീകരിക്കുന്നതിന് യാതൊരു വൈമനസ്യവും കാണിക്കേണ്ടതില്ല അത് ആരായാലും നയമാണ് പ്രശ്‌നം. അവരെടുക്കുന്ന നിലപാടാണ് പ്രശ്‌നം. ആ നയത്തിന്റെയും നിലപാടിന്റെയും അടിസ്ഥാനത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പം ചേർന്ന് വരുന്നയാളുകളെ ഞങ്ങൾക്ക് സ്വീകരിക്കുന്നതിൽ പ്രയാസമില്ല. സിപിഎമ്മിലേക്ക് എടുക്കുക എന്നത് അത്ര വേഗത്തിൽ നടക്കുന്ന കാര്യമല്ല. സഹകരിച്ച് പ്രവർത്തിക്കുന്നതിൽ പ്രയാസമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു ഇടത് നയം അംഗീകരിക്കുന്ന ആരെയും സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണനും വ്യക്തമാക്കി. പി സരിനെ പോലെയല്ല സന്ദീപ് വാര്യർ. സന്ദീപ് ഇപ്പോഴും ബിജെപി പ്രവർത്തകനാണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#mv govindan#sandeep varier

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›