{"vars":{"id": "89527:4990"}}

വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിന് പിന്നിൽ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമെന്ന് മന്ത്രി എംബി രാജേഷ്
 

 

പാലക്കാട് വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളിയായ റാം നാരായൺ ബാഗേലിനെ ആൾക്കൂട്ടം മർദിച്ച കൊന്ന സംഭവത്തിന് പിന്നിൽ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമെന്ന് മന്ത്രി എംബി രാജേഷ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന ആൾക്കൂട്ടകൊലകൾക്ക് സമാനമായ രീതിയിൽ കേരളത്തിലും ഇതര സംസ്ഥാന തൊഴിലാളികളെ ബംഗ്ലാദേശികൾ എന്ന് വിളിച്ച് ശത്രുക്കളായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്

ഇത്തരത്തിൽ മുദ്ര കുത്തുന്നത് വഴിയുണ്ടാകുന്ന വർഗീയ, വംശീയ വിഷത്തിന്റെ ഇരയാണ് കൊല്ലപ്പെട്ട രാംനാരായണൻ. കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾ നേരത്തെ രണ്ട് സിപിഎം പ്രവർത്തകരെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെയും പ്രതികളാണ്

പ്രതികളുടെ രാഷ്ട്രീയ ക്രിമിനൽ പശ്ചാത്തലം മറച്ചുവെച്ച് വെറും ആൾക്കൂട്ട കൊലയായി മാത്രം മാധ്യമങ്ങൾ സംഭവത്തെ റിപ്പോർട്ട് ചെയ്യുന്നത് നിർഭാഗ്യകരമാണ്. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ നടപടികളുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു