സ്വർണക്കടത്ത്: ജനം ടിവി എഡിറ്റര്‍ അനിൽ നമ്പ്യാരെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യും; വിടാതെ കസ്റ്റംസ്

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ സംഘ്പരിവാർ ചാനലായ ജനം ടിവിയുടെ എക്സിക്യൂട്ടീവ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ അഞ്ച് മണിക്കൂറോളം
 

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ സംഘ്പരിവാർ ചാനലായ ജനം ടിവിയുടെ എക്‌സിക്യൂട്ടീവ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ അഞ്ച് മണിക്കൂറോളം നേരം കള്ളക്കടത്ത് സംബന്ധിച്ച് ഇയാളെ ചോദ്യം ചെയ്തിരുന്നു

ഇന്നലെ അനിൽ നമ്പ്യാർ നൽകിയ മൊഴി വിശ്വാസയോഗ്യമല്ലാത്തതു കൊണ്ടാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വപ്നക്ക് സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഉപദേശം നൽകിയിട്ടില്ലെന്നായിരുന്നു അനിൽ നമ്പ്യാർ ഇന്നലെ പറഞ്ഞത്. സുഹൃത്തെന്ന നിലയിൽ മറുപടി നൽകുകയാണ് ചെയ്തത്.

ബാഗിൽ സ്വർണമാണെന്ന് സ്വപ്‌ന പറഞ്ഞിരുന്നില്ല. സ്വപ്നക്ക് വേണ്ടി ആരെയും വിളിച്ചിട്ടില്ലെന്നും നമ്പ്യാർ പറയുന്നു. എന്നാൽ നമ്പ്യാര് വസ്തുതകൾ മറച്ചുവെക്കുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.