ഹോം › കേരളം

സരിന്റേത് വെല്ലുവിളിയാണെങ്കിൽ അംഗീകരിക്കില്ല; നടപടിയുണ്ടാകുമെന്ന സൂചന നൽകി തിരുവഞ്ചൂർ

By MJ Desk · 16 Oct 2024, 05:33 PM

പാലക്കാട്ടെ സ്ഥാനാർഥി നിർണയത്തിനെതിരെ പരസ്യമായി പ്രതികരിച്ച പി സരിനെതിരെ നടപടിയുണ്ടാകുമെന്ന സൂചന നൽകി കെപിസിസി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സരിന്റേത് വെല്ലുവിളിയാണെങ്കിൽ അംഗീകരിക്കില്ല. വാർത്താ സമ്മേളനം നടത്തിയത് തന്നെ അച്ചടക്ക ലംഘനമാണെന്നും തിരുവഞ്ചൂർ പറഞ്ഞു സരിന് അത്തരത്തിലൊരു വിഷമവും പ്രയാസവുമുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ തന്നെ പറയാനുള്ള അവസരമുണ്ടായിരുന്നുവെന്ന് തിരുവഞ്ചൂർ പറഞ്ഞു. അത് മറികടന്ന് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞപ്പോൾ തന്നെ അച്ചടക്കത്തിന്റെ ഒരു പടി അദ്ദേഹം പുറത്തേക്ക് കടന്നുവെന്ന് വേണം പറയാൻ. സരിന്റെത് വെല്ലുവിളിയാണെങ്കിൽ അംഗീകരിക്കില്ല. സരിന്റെ നടപടി തെരഞ്ഞെടുപ്പ് ഒരുക്കത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. ഇനിയും മുന്നോട്ട് സരിൻ ഇതേ തെറ്റിലൂടെയാണ് പോകുന്നതെങ്കിൽ നടപടിയെ പറ്റി അപ്പോൾ ചിന്തിക്കും. പാർട്ടിയുമായി യോജിച്ച് പോകണമെന്ന് തോന്നിയാൽ അതിനും അവസരമുണ്ടാകുമെന്ന് തിരുവഞ്ചൂർ പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#p sarin#thiruvanchoor radhakrishnan

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›