26 ലക്ഷം വഞ്ചിച്ച കേസ്: സരിത നായർക്ക് മൂന്ന് വർഷം തടവും പിഴയും ശിക്ഷ

കാറ്റാടി യന്ത്രം നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോയമ്പത്തൂർ സ്വദേശിയെ കബളിപ്പിച്ച കേസിൽ സരിത നായർക്ക് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. 2008ൽ
 

കാറ്റാടി യന്ത്രം നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോയമ്പത്തൂർ സ്വദേശിയെ കബളിപ്പിച്ച കേസിൽ സരിത നായർക്ക് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. 2008ൽ കോയമ്പത്തൂർ സ്വദേശി ത്യാഗരാജൻ എന്നയാളിൽ നിന്നും 26 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് ശിക്ഷ

വടയപ്പള്ളി പോലീസാണ് ത്യാഗരാജന്റെ പരാതിയിൽ കേസെടുത്തത്. കോയമ്പത്തൂർ ജില്ലാ സെഷൻസ് കോടതിയാണ് സരിതക്കെതിരെ ശിക്ഷ വിധിച്ചത്. ബിജു രാധാകൃഷ്ണൻ, മാനേജർ രവി എന്നീ പ്രതികൾക്കും തടവും പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. സോളാർ തട്ടിപ്പ് കേസ് പുറത്തുവന്നതിന് ശേഷമാണ് ത്യാഗരാജൻ സരിതക്കെതിരെ പരാതി നൽകിയത്.