ഹോം › കേരളം

എസ്എടി ആശുപത്രിയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായില്ല; പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കണം

By MJ Desk · 30 Sep 2024, 08:25 AM

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഇന്നലെ ആരംഭിച്ച വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായില്ല. ആശുപത്രി ഇപ്പോഴും ജനറേറ്ററിന്റെ സഹായത്തിലാണ് പ്രവർത്തിക്കുന്നത്. പ്രശ്‌നം പരിഹരിക്കാൻ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കേണ്ടി വരുമെന്നാണ് അധികൃതർ അറിയിച്ചത്. രാവിലെ പത്ത് മണിയോടെ മാത്രമേ ഇതിനായുള്ള ജോലികൾ ആരംഭിക്കൂ ഇന്നലെ ആശുപത്രി മൂന്ന് മണിക്കൂർ നേരം പൂർണമായും ഇരുട്ടിലായിരുന്നു. ആശുപത്രിയിലെ പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗത്തെയാണ് കെഎസ്ഇബി പഴിക്കുന്നത്. അതേസമയം കെഎസ്ഇബിക്ക് നേരെയും വിമർശനമുണ്ട്. സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രോഗികളുടെ കൂട്ടിരിപ്പുകാരുടെ പ്രതിഷേധത്തെ തുടർന്ന് പുറത്ത് നിന്നും ജനറേറ്റർ എത്തിച്ചാണ് രാത്രി വൈദ്യുതി പുനഃസ്ഥാപിച്ചത്. എസ്എടി ലൈനിലും ട്രാൻസ്‌ഫോർമറിലും കെഎസ്ഇബിയുടെ പതിവ് അറ്റകുറ്റപ്പണി ഇന്നലെ വൈകിട്ട് മൂന്നരക്കാണ് തുടങ്ങിയത്. അഞ്ചര വരെ പണിയുണ്ടാകുമെന്ന് രേഖാമൂലം അറിയിച്ചെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം പണി കഴിഞ്ഞ് ലൈൻ ഓൺ ചെയ്തിട്ടും ആശുപത്രിയിൽ കറന്റ് വന്നില്ല. ആശുപത്രിയിലെ വിസിബി തകരാറിലായതാണ് കാരണം. അഞ്ചര മുതൽ ഏഴര വരെ ജനറേറ്റർ ഉപയോഗിച്ച് വൈദ്യുതി ലഭ്യമാക്കി. എന്നാൽ ഏഴരയോടെ ആശുപത്രിയിലെ രണ്ട് ജനറേറ്ററും കേടായി. ഇതോടെയാണ് ആശുപത്രി പൂർണമായി ഇരുട്ടിലായത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#sat hospital

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›