ഹോം › കേരളം

പാലക്കാട്ടെ വ്യാജ വോട്ടിന് പിന്നിൽ സതീശനും ഷാഫി പറമ്പിലും: ഇ എൻ സുരേഷ് ബാബു

By MJ Desk · 15 Nov 2024, 03:27 PM

പാലക്കാട്ടെ വ്യാജ വോട്ടിന് പിന്നിൽ വി ഡി സതീശനും ഷാഫി പറമ്പിലുമുൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതികൾ പാലക്കാട് തമ്പടിക്കുന്നത് ദുരൂഹമാണെന്നും വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കാനാകാം പ്രതികൾ പാലക്കാട് ക്യാമ്പ് ചെയ്യുന്നതെന്നും ഇ എൻ സുരേഷ് ബാബു ആരോപിച്ചു. സാധാരണ പ്രതികളെ തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറ്റി നിർത്തും. വോട്ടർമാർ ജാഗ്രത പുലർത്തണം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നത്. പ്രതിപക്ഷ നേതാവ് പരസ്യമായി നുണ പറയുകയാണ്. തങ്ങളുടെ ആരോപണങ്ങൾക്ക് ആധികാരികമായി മറുപടിയാണ് പറയേണ്ടതെന്നും സുരേഷ് ബാബു പറഞ്ഞു. വ്യാജ വോട്ട് ചേർക്കാൻ ബിഎൽഒമാരുടെ സഹായം ഉണ്ടായിട്ടുണ്ട്. അവർക്കെതിരെ കേസെടുക്കണം. അന്വേഷണം പ്രഹസനമാകരുത്. വ്യാജ വോട്ടിനെതിരെ എൽഡിഎഫ് സമരത്തിലേക്ക് കടക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#double vote#en suresh babu#palakkad election

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›