തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൂരം കലക്കിയതിൽ ജുഡീഷ്യൽ അന്വേഷണം വേണം. എഡിജിപിയെ കീ പോസ്റ്റിൽ ഇരുത്തി അന്വേഷണത്തെ പ്രഹസനമാക്കുകയാണ്. ദേവകുമാറിന്റെ മകൻ പറിഞ്ഞിട്ടല്ലല്ലോ ദേശീയ മാധ്യമത്തിന് അഭിമുഖം കൊടുക്കേണ്ടത്. അങ്ങനെയെങ്കിൽ പിആർഡി പിരിച്ചുവിടണം പറയാത്ത കാര്യം പ്രസിദ്ധീകരിച്ചതിന് ദി ഹിന്ദുവിനെതിരെയും പിആർ ഏജൻസിക്കെതിരെയും കേസ് കൊടുക്കുമോയെന്നും സതീശൻ ചോദിച്ചു. വീണിടത്ത് കിടന്ന് ഉരുളുകയാണ് മുഖ്യമന്ത്രി. പ്രധാനമന്ത്രി ചോദ്യങ്ങൾക്കൊന്നും ഉത്തരം ഹ ഹ ഹ അല്ല. വ്യക്തമായ മറുപടി പറയണം. സെപ്റ്റംബർ 13ന് ഡൽഹിയിൽ പിആർ കൊടുത്ത വിവരങ്ങളും സെപ്റ്റംബർ 21ന് പത്രസമ്മേളനത്തിൽ പറഞ്ഞതും ഹിന്ദുവിൽ പ്രസിദ്ധീകരിച്ചതും ഒരേ വിവരങ്ങളാണ്. സംഘ്പരിവാർ അജണ്ട നടപ്പാക്കാൻ വേണ്ടിയാണ് ആ നറേറ്റീവ് വിതരണം ചെയ്തതെന്നും സതീശൻ പറഞ്ഞു.
തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സതീശൻ; ജുഡീഷ്യൽ അന്വേഷണം വേണം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ
ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി
പൂർണ്ണ പേജ് കാണുക ›