ഹോം › കേരളം

മുഖ്യമന്ത്രിയെ ട്രോളി മനോരമ; ഇടിച്ചതല്ല, ബ്രേക്ക് ഇടാൻ അൽപ്പം വൈകിയതാ….

By MJ News Desk · 29 Oct 2024, 12:18 PM

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇന്നലെ അപകടത്തില്‍പ്പെട്ട സംഭവത്തെ പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെടുത്തി മലയാള മനോരമയില്‍ വിമര്‍ശനാത്മകമായ കാര്‍ട്ടൂണ്‍. രൂക്ഷ വിമര്‍ശനവും ശക്തമായ ആക്ഷേപവും വിചിത്രമായ പരിഹാസവും ഉള്‍ക്കൊള്ളുന്ന കാര്‍ട്ടൂണ്‍ ആണ് മലയാള മനോരമ ദിനപത്രത്തിന്റെ ഒന്നാമത്തെ പേജില്‍ ഉള്‍പ്പെടുത്തിയത്. പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ബൈജുവാണ് കാര്‍ട്ടൂണ്‍ വരച്ചത്. പൂരം കലങ്ങിയതല്ല വെടിക്കെട്ട് അല്‍പ്പം വൈകിയതാണെന്ന മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനയും ഇന്നലത്തെ അപകടവും തമ്മില്‍ ബന്ധപ്പെടുത്തിയാണ് കാര്‍ട്ടൂണ്‍ വരച്ചത്. വാഹന വ്യൂഹം അപകടത്തില്‍പ്പെട്ട സമയത്ത് മുഖ്യമന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങാതെ അതിവേഗം പോയതിനെയും വിമര്‍ശിച്ചാണ് കാര്‍ട്ടൂണ്‍ ഉള്ളത്. കൂട്ടിയിടിച്ച വാഹനങ്ങള്‍ക്ക് മുന്നില്‍ ചീറി പായുന്ന വാഹനത്തില്‍ നിന്ന് പുറത്തേക്ക് തലയിടുന്ന മുഖ്യമന്ത്രി ‘ ഇടിച്ചതല്ല, ബ്രേക്ക് ഇടാന്‍ വൈകിയതാ..’ എന്ന് പറയുന്നതാണ് കാര്‍ട്ടൂണിന്റെ ഇതിവൃത്തം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cartoon#CM#malayala manorama#pinarayi

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›