{"vars":{"id": "89527:4990"}}

സേവ് ബോക്‌സ് ഓൺലൈൻ ആപ് തട്ടിപ്പ്: നടൻ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു
 

 

സേവ് ബോക്‌സ് ഓൺലൈൻ ലേല ആപ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ ഇ ഡി ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യൽ. ജയസൂര്യക്കൊപ്പം ഭാര്യയും ഇഡി ഓഫീസിൽ എത്തിയിട്ടുണ്ട്

രണ്ട് വർഷം മുമ്പ് വിവാദമായ കേസാണ് സേവ് ബോക്‌സ് ആപ് തട്ടിപ്പ്. ഓൺലൈൻ ലേല ആപ്പിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു പരാതി. കേസിൽ സേവ് ബോക്‌സ് സ്ഥാപന ഉടമ തൃശ്ശൂർ സ്വദേശി സ്വാദിഖ് റഹീമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു

ഈ കേസിലാണ് ഇഡിയും അന്വേഷണം നടത്തുന്നത്. സേവ് ബോക്‌സ് ആപിന്റെ ബ്രാൻഡ് അംബാസഡറായി നടൻ ജയസൂര്യ കരാറിൽ ഏർപ്പെട്ടിരുന്നതായി ഇഡി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൽ വിളിപ്പിച്ചത്‌