{"vars":{"id": "89527:4990"}}

തൃത്താലയിൽ എസ് സി കോർഡിനേറ്ററെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
 

 

തൃത്താല ബ്ലോക്ക് എസ് സി കോർഡിനേറ്ററെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂറ്റനാട് പൂവക്കൂട്ടത്തിൽ വീട്ടിൽ ശ്രുതിമോളാണ്(30) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പിലാക്കാട്ടിരിയിലെ വീട്ടിൽ ശ്രുതിമോളെ ബോധരഹിതയായി കാണുകയായിരുന്നു. 

ഭർത്താവ് സാജൻ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ അയൽവാസികൾ ചേർന്ന് ശ്രുതിമോളെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൂറ്റനാട് ബ്ലോക്ക് പഞ്ചായത്തിലെ എസ് സി കോർഡിനേറ്ററാണ്. 

ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും