{"vars":{"id": "89527:4990"}}

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

 

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. ആളാപായമില്ല. ക്ലാസ് മുറിയുടെ ഭാ​ഗമല്ല തകർന്നത്. എസ്എസ്എയുടെ ഓഫീസിന്റെ ഭാ​ഗമാണ് തകർന്നതെന്നും വിശദ പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ പറഞ്ഞു. ഫിറ്റ്നസ് എങ്ങനെ ലഭിച്ചെന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. 

കാലപ്പഴക്കമുള്ള സ്‌കൂളാണ്. നിരവധി വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളാണിത്. സ്‌കൂളിന്റെ കാലപ്പഴക്കം സംബന്ധിച്ച് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്കൂളിൽ നിന്ന് വിദ്യാർഥികൾ വീട്ടിലേക്ക് മടങ്ങിയിരുന്നു. അഞ്ച് മണിക്ക് ശേഷമാണ് കെട്ടിടം ഇടിഞ്ഞുവീണത്.