തീപിടിത്തത്തിന് പിന്നാലെ ബിജെപി നേതാക്കൾ പ്രതിഷേധവുമായി എത്തി; ഗൂഢാലോചനയും അന്വേഷിക്കാൻ പോലീസ്

സെക്രട്ടേറിയറ്റിൽ തീപ്പിടിത്തമുണ്ടായതിന് തൊട്ടുപിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ സംഭവസ്ഥലത്ത് എത്തിയതിൽ സംശയം ഉണരുന്നു. സെക്രട്ടേറിയറ്റിലുണ്ടായ സുരക്ഷാവീഴ്ചയുടെ പേരിൽ സുരേന്ദ്രനടക്കമുള്ളവർക്കെതിരെ അന്വേഷണം നടത്തും. തീപിടിത്തമുണ്ടായി ചീഫ് സെക്രട്ടറി
 

സെക്രട്ടേറിയറ്റിൽ തീപ്പിടിത്തമുണ്ടായതിന് തൊട്ടുപിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ സംഭവസ്ഥലത്ത് എത്തിയതിൽ സംശയം ഉണരുന്നു. സെക്രട്ടേറിയറ്റിലുണ്ടായ സുരക്ഷാവീഴ്ചയുടെ പേരിൽ സുരേന്ദ്രനടക്കമുള്ളവർക്കെതിരെ അന്വേഷണം നടത്തും.

തീപിടിത്തമുണ്ടായി ചീഫ് സെക്രട്ടറി താഴെ എത്തുന്നതിന് മുമ്പ് തന്നെ ബിജെപി പ്രസിഡന്റും പ്രവർത്തകരും എങ്ങനെ ഇവിടെയെത്തിയെന്ന കാര്യമാണ് അന്വേഷിക്കുക. ഏതെങ്കിലും തരത്തിൽ ഗൂഢാലോചന ഇക്കാര്യത്തിൽ നടന്നിട്ടുണ്ടോയെന്ന് സർക്കാർ സംശയിക്കുന്നുണ്ട്.

എന്നാൽ സെക്രട്ടേറിയറ്റിൽ സുരക്ഷാ വീഴ്ചയുണ്ടായതിന് മുഖ്യമന്ത്രിക്കെതിരെയാണ് കേസെടുക്കേണ്ടതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പൊതുജനങ്ങളും മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നപ്പോഴാണ് സെക്രട്ടേറിയറ്റിൽ താനെത്തിയത്. തന്റെ ഓഫീസും സംഭവസ്ഥലവും തമ്മിൽ വലിയ ദൂരമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു