സെക്രട്ടേറിയറ്റിലെ തീപിടിത്തം അട്ടിമറിയെന്ന് പ്രതിപക്ഷം; പ്രതിഷേധവുമായി എത്തിയ കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തു നീക്കി

സെക്രട്ടേറിയറ്റിലെ തീപിടിത്തം സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് കോൺഗ്രസും ബിജെപിയും. മുഖ്യമന്ത്രിയുടെ അറിവോടെയാണ് തീവെപ്പ് നടന്നതെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം.
 
പൊതുഭരണ വകുപ്പ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നിരവധി ഫയലുകൾ കത്തിനശിച്ചിരുന്നു. എല്ലാ അഴിമതികളെയും തമസ്‌കരിക്കാനുള്ള നീക്കമാണിത്. നേരത്തെ ഇടിവെട്ടി സിസിടിവി ക്യാമറകൾ നശിച്ചു പോയെന്ന് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം തെളിവുകൾ നശിപ്പിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു

സർക്കാർ അറിഞ്ഞു നടത്തിയ തീപിടിത്തമാണെന്നും വലിയ ഗൂഢാലോചനയുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചു. കേന്ദ്ര ഏജൻസികൾ ഗൗരവമായി അന്വേഷണം നടത്തണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

നാടകീയ രംഗങ്ങളാണ് സെക്രട്ടേറിയറ്റിന് മുന്നിൽ അരങ്ങേറുന്നത്. പ്രതിഷേധവുമായി എത്തിയ കെ സുരേന്ദ്രൻ അടക്കമുള്ള ബിജെപിക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.