ഹോം › കേരളം

പിവി അൻവറിന്റെ പിന്തുണ തേടുന്നത് മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ: രാഹുൽ മാങ്കൂട്ടത്തിൽ

By MJ Desk · 21 Oct 2024, 10:14 AM

പിവി അൻവറുമായി ചർച്ച നടത്തുന്നത് മതേതര വോട്ടുകളുടെ ഭിന്നിപ്പ് തടയാനെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. അൻവറിന്റെ പിന്തുണ ഗുണം ചെയ്യുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പ്രതിപക്ഷം ദീർഘകാലമായി ഉന്നയിക്കുന്ന പ്രശ്‌നങ്ങളാണ് തുറന്നു പറഞ്ഞത്. പാലക്കാട് ചർച്ചയാകുക യുഡിഎഫിലെ വിമത ശബ്ദങ്ങളല്ല, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വീഴ്ചയാണെന്ന് രാഹുൽ പറഞ്ഞു. മതേതര വോട്ടുകൾ ഭിന്നിച്ച് പോകാതിരിക്കാനാണ് അൻവറിന്റെ പിന്തുണ തേടുന്നത്. യുഡിഎഫ് എട്ട് വർഷമായി പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യം ഭരണപക്ഷത്ത് നിന്ന് തുറന്ന് പറഞ്ഞയാളാണ് അൻവറെന്നും രാഹുൽ പറഞ്ഞു ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർഥികളെ പിൻവലിച്ച് യുഡിഎഫിനെ പിന്തുണക്കണമെന്ന് പിവി അൻവറിനോട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെ അഭ്യർഥിച്ചിരുന്നു. ഡിഎംകെ സ്ഥാനാർഥികളുണ്ടെങ്കിൽ ബിജെപി-സിപിഎം വിരുദ്ധ വോട്ടുകൾ ഭിന്നിച്ച് പോകുമെന്ന വിലയിരുത്തലിലാണ് സതീശന്റെ അഭ്യർഥന

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#rahul mankoottathil

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›