രഹന ഫാത്തിമയെ ബി എസ് എൻ എൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

സമൂഹ മാധ്യമങ്ങളിലൂടെ നഗ്നതാ പ്രദർശനം നടത്തിയും സംഘർഷ സമയത്ത് ശബരിമല ദർശനത്തിനെന്ന പേരിൽ മല കയറി വാർത്താ മാധ്യമങ്ങളിൽ ഇടം പിടിക്കുകയും ചെയ്ത രഹന ഫാത്തിമയെ ബി
 

സമൂഹ മാധ്യമങ്ങളിലൂടെ നഗ്നതാ പ്രദർശനം നടത്തിയും സംഘർഷ സമയത്ത് ശബരിമല ദർശനത്തിനെന്ന പേരിൽ മല കയറി വാർത്താ മാധ്യമങ്ങളിൽ ഇടം പിടിക്കുകയും ചെയ്ത രഹന ഫാത്തിമയെ ബി എസ് എൻ എൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. നിർബന്ധിത വിരമിക്കൽ നൽകിയാണ് ഇവരെ പിരിച്ചുവിട്ടത്. രഹന ഫാത്തിമ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് വഴി അറിയിച്ചത്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെട്ടുവെന്ന കേസിൽ ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 15 വർഷം സർവീസും 2 തവണ ബെസ്റ്റ് പെർഫോമൻസ് അവാർഡും നേടിയ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടാൽ ജനരോഷമുണ്ടാകുമെന്ന് ഭയന്നാണ് നടപടി ഒന്നര വർഷം നീട്ടി കൊണ്ടുപോയതെന്നുമൊക്കെ രഹന ഫാത്തിമ ഫേസ്ബുക്കിലൂടെ അവകാശപ്പെടുന്നുണ്ട്.

#ഇന്ത്യയിലെ_പൗരന്റെ_ആവിഷ്കാര_സ്വാതന്ത്ര്യവും_ആരാധന_സ്വാതന്ത്ര്യവും_എന്റെ_BSNL_ജോലിയും പതിനെട്ടാം പടി കയറാൻ…

Posted by Rehana Fathima Pyarijaan Sulaiman on Wednesday, May 13, 2020