ഹോം › കേരളം

സീനിയർ വിദ്യാർഥികൾ മുറിയിൽ പൂട്ടിയിട്ട് ബെൽറ്റ് കൊണ്ട് അടിച്ചു; കാര്യവട്ടം കോളേജിലെ റാഗിംഗ് വിവരിച്ച് വിദ്യാർഥി

By MJ Desk · 18 Feb 2025, 10:15 AM

തിരുവനന്തപുരം കാര്യവട്ടം ഗവ. കോളേജിൽ നേരിട്ട റാഗിംഗിനെ കുറിച്ച് വെളിപ്പെടുത്തലുമായി വിദ്യാർഥി. തന്നെ മർദിച്ചത് ക്യാമ്പസിലെ എസ് എഫ് ഐ പ്രവർത്തകരായ സീനിയേഴ്‌സാണെന്ന് വിദ്യാർഥിയായ ബിൻസ് പറഞ്ഞു. യൂണിറ്റ് മുറിയിൽ കൊണ്ടുപോയി മുട്ടുകാലിൽ നിർത്തി. ഏഴോ എട്ടോ പേർ ചേർന്ന് ഒരു മണിക്കൂറോളം നേരം തന്നെ ബെൽറ്റ് കൊണ്ടടക്കം മർദിച്ചെന്നും വിദ്യാർഥി പറഞ്ഞു ഒരു പ്രകോപനവുമില്ലാതെയാണ് സീനിയർ വിദ്യാർഥികൾ തന്നെ മർദിച്ചത്. എന്തിനാണ് തങ്ങളെ നോക്കുന്നതെന്ന് ചോദിച്ചായിരുന്നു മർദനം. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടപ്പോൾ തന്നെ മാത്രം യൂണിറ്റ് റൂമിലേക്ക് കൊണ്ടുവന്ന് മർദിച്ചു ഇനി കോളേജിൽ കയറിയാൽ അടിക്കുമെന്ന് ഭീഷണിപ്പെടുത്തി. മർദനത്തിന് ശേഷം ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നതായും വിദ്യാർഥി പറഞ്ഞു. സീനിയർ വിദ്യാർഥികളായ വേലു, പ്രിൻസ്, അനന്തൻ, പാർഥൻ, അലൻ, ശ്രാവൺ, സൽമാൻ എന്നിവർ റാഗിംഗ് നടത്തിയെന്നാണ് പരാതി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›