ഉണ്ണികൃഷ്ണൻ പോറ്റിക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി
Jan 14, 2026, 14:37 IST
ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കട്ടിളപ്പാളി കേസിലെയും ദ്വാരപാലക കേസിലെയും ജാമ്യാപേക്ഷകളിലാണ് വിധി. അറസ്റ്റ് ചെയ്തിട്ട് മൂന്ന് മാസമായെന്നും ജാമ്യം അനുവദിക്കണമെന്നും പോറ്റിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു
എന്നാൽ ഇപ്പോഴും തെളിവുകൾ ശേഖരിക്കുന്നതിനാൽ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കരദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി വിശദമായ വാദം കേൾക്കും
ശങ്കരദാസ് അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുകയാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്. എസ്‌ഐടി ശേഖരിച്ച മെഡിക്കൽ റിപ്പോർട്ടുകൾ ഹാജരാക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.