കോഴിക്കോട് തൂങ്ങിമരിച്ചയാൾക്ക് കൊവിഡ്; ഇൻക്വസ്റ്റ് നടത്തിയ പോലീസുകാർ ക്വാറന്റൈനിൽ

കോഴിക്കോട് വെള്ളയിലിൽ തുങ്ങിമരിച്ച സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വെള്ളയിൽ പോലീസ് സ്റ്റേഷനിലെ ഏഴ് പോലീസുകാർ നിരീക്ഷണത്തിൽ പോയി. ഇയാളുടെ ഇൻക്വസ്റ്റ് നടത്തിയ പോലീസുകാരെയാണ് നിരീക്ഷണത്തിലാക്കിയത്.
 

കോഴിക്കോട് വെള്ളയിലിൽ തുങ്ങിമരിച്ച സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വെള്ളയിൽ പോലീസ് സ്‌റ്റേഷനിലെ ഏഴ് പോലീസുകാർ നിരീക്ഷണത്തിൽ പോയി. ഇയാളുടെ ഇൻക്വസ്റ്റ് നടത്തിയ പോലീസുകാരെയാണ് നിരീക്ഷണത്തിലാക്കിയത്.

ശനിയാഴ്ച ഉച്ചയോടെയാണ് സെക്യൂരിറ്റി ജീവനക്കാരനായ കുന്നുമ്മലിൽ കൃഷ്ണനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടിന് മുമ്പ് തന്നെ കൊവിഡ് പരിശോധന നടത്തിയിരുന്നു. അതേസമയം എവിടെ വെച്ചാണ് കൃഷ്ണന് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല